നാദാപുരം:(https://nadapuram.truevisionnews.com/) പൊതു സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അല്ലാതെയുമായി സ്ഥാപിച്ച പരസ്യ സാമഗ്രികൾ വരും ദിവസങ്ങളിൽ നീക്കം ചെയ്യണമെന്ന് ജില്ലാഭരണാധികാരികൾ അറിയിച്ചു.
പത്രിക പിൻവലിക്കൽ അടക്കം കഴിഞ്ഞതോടെ കൂറ്റൻ ഹോർഡിങ്ങുകളും ഫ്ലെക്സ് ബോർഡുകളും ബാനറുകളും പലയിടങ്ങളിലായി കാണാൻ സാധിക്കും.
നാദാപുരം പഞ്ചായത്തിലെ ഇത്തരം പരസ്യങ്ങൾ സ്ഥാപിച്ചവർ തന്നെ നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.പി. റെജുലാൽ ആവശ്യപ്പെട്ടു. അല്ലാത്തവ പഞ്ചായത്ത് നീക്കം ചെയ്യും. ചെലവ് ഇവ സ്‌ഥാപിച്ചവരിൽ നിന്ന ഈടാക്കും.
Advertisements should be removed, Nadapuram, elections









































